covid

 193 പേർക്ക് സമ്പർക്കത്തിലൂടെ

 140 പേർക്ക് രോഗമുക്തി

കൊല്ലം: ജില്ലയിൽ ഇന്നലെ 205 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ നാല് പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. അഞ്ച് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 193 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഈമാസം 3 ന് മരിച്ച കൊല്ലം വിളങ്ങര സ്വദേശി ബാബു (55), 4 ന് മരിച്ച കൊല്ലം മുകുന്ദപുരം സ്വദേശിനി ഓമന അമ്മ (71) എന്നിവരുടെ മരണ കാരണം കൊവിഡാണെന്ന് അന്തിമ പരിശോധനയിൽ സ്ഥിരീകരിച്ചു. അഞ്ചൽ തഴമേൽ, ആലപ്പാട് അഴീക്കൽ, ചെറിയഴീക്കൽ, വെള്ളനാതുരുത്ത്, കടയ്ക്കൽ ഇളമ്പഴന്നൂർ, കല്ലുവാതുക്കൽ ഇളംകുളം, കൊല്ലം തൃക്കടവൂർ, മുണ്ടയ്ക്കൽ, പത്തനാപുരം പാതിരിക്കൽ, ശൂരനാട് നോർത്ത് പടിഞ്ഞാറ്റേ മുറി എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 140 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2383 ആയി.