തേവലക്കര: തേവലക്കര കിഴക്കേക്കര പെരുമ്പള്ളിൽ (കൃഷ്ണഭവനം) വീട്ടിൽ പരേതനായ പി.കെ. ഗോപാലപിള്ളയുടെ ഭാര്യ സരോജാക്ഷിഅമ്മ (76, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജി. ശ്രീലേഖ (എസ്.ബി.ഐ, കണ്ണൂർ), പി.ജി. ശ്രീലത (അദ്ധ്യാപിക), സന്തോഷ്കുമാർ (സ്പെഷ്യൽ ബ്രാഞ്ച്, പത്തനംതിട്ട), പി.ജി. ഗോപകുമാർ (എക്സൈസ്, കോട്ടയം), പി.ജി. കൃഷ്ണകുമാർ (പൊലീസ്, പത്തനംതിട്ട ). മരുമക്കൾ: അഡ്വ. ശിവദാസ് വി. നായനാർ, ബി. ജയചന്ദ്രൻപിള്ള (അദ്ധ്യാപകൻ), എൽ. റാണി (ജി.എച്ച്.എസ്.എസ് പന്മന മനയിൽ), രഞ്ജു ഗോപൻ (കെ.എ.എം.സി.ഒ, ആലുവ), രഞ്ജു ശ്രീധർ. സഞ്ചയനം 20ന് രാവിലെ 8ന്.