muraleedharan-unnithan

കുണ്ടറ: പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. ഇടവട്ടം മഹേഷ് മന്ദിരത്തിൽ (വേടന്റയ്യത്ത്) സി. മുരളീധരൻ ഉണ്ണിത്താനാണ് (65) മരിച്ചത്.

ശനിയാഴ്ച രാവിലെ 6ന് കൊല്ലം - തേനി ദേശീയപാതയിൽ ഇളമ്പള്ളൂരിനും നാന്തിരിക്കലിനുമിടയിലായിരുന്നു അപകടം. ഇടിച്ച വാഹനം നിറുത്താതെ ഓടിച്ചുപോയി. ഗുരുതരമായി പരിക്കേറ്റ മുരളീധരൻ ഉണ്ണിത്താനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചോടെ മരിച്ചു. കുണ്ടറ പൊലിസ് കേസെടുത്തു.

ഭാര്യ: രാധാമണിഅമ്മ (റിട്ട. ജൂനിയർ സൂപ്രണ്ട്, എസ്.എസി,എസ്.ടി കോടതി, കൊട്ടാരക്കര. മക്കൾ: മഹേഷ് (എയർഫോഴ്‌സ്), ഹരീഷ്. മരുമകൾ: അശ്വതി. സംസ്‌കാരം ഇന്ന്.