.28.28 കോടി രൂപയ്ക്കാണ് കരാർ

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ ലെവൽക്രോസിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി .28.28 കോടി രൂപയ്ക്കാണ് കരാർ നടപടികൾ പൂർത്തിയായത്. മേൽപ്പാല നിർമാണത്തിന്റെ ആദ്യ ടെൻഡർ നടപടികളിൽ മൂന്ന് കമ്പനികളായിരുന്നു പങ്കെടുത്തിരുന്നത്. ഇതിൽ ഒരു കമ്പനി മാത്രമാണ്‌ യോഗ്യത നേടിയത്.തുടർന്നു നടത്തിയ സൂക്ഷ്മപരിശോധനിയിൽ സാങ്കേതികവും നിയമപരവുമായ ചില പ്രശ്നങ്ങൾ കണ്ടതിനാലാണ് വീണ്ടും ടെൻഡർ നടപടികൾ ആരംഭിച്ചത്.

ഉരുക്ക് പാലം

നിലവിൽ യോഗ്യത നേടിയ കമ്പനിയെ ഒഴിവാക്കിയാണ് റീ-ടെൻഡർ നടപടികൾ തുടങ്ങിയത്.

കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിലുള്ള മാളിയേക്കൽ ലെവൽക്രോസിൽ മേൽപ്പാലം നിമ്മിമിക്കാൻ 35 കോടി രൂപയാണ് കിഫ്ബിയിൽനിന്ന്‌ അനുവദിച്ചിരുന്നത്. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷനാണ് മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പാലത്തിന്‌ വേണ്ടിവരുന്ന സ്ഥലം ഏറ്റെടുക്കൽ നടപടികൾ നേരുത്തെ പൂർത്തിയായിരുന്നു. വേഗത്തിൽ പണി പൂർത്തീകരിക്കാനുള്ള സാങ്കേതിക മാർഗത്തിലൂടെ (ഉരുക്ക് പാലം) നിർമ്മിക്കാനാണ് ആലോചിക്കുന്നത്. ടെൻഡർ നടപടി പൂർത്തിയായതോടെ ഉടൻ നിർമ്മാണം ആരംഭിക്കാനാവും.ഏറെ തിരക്കുള്ള മാളിയേക്കൽ ലെവൽ ക്രോസിൽ മേൽപാലം വരുന്നതോടെ വർഷങ്ങളായി യാത്രക്കാർ അനുഭവിക്കുന്ന യാത്രാദുരിതത്തിനാണ് പരിഹാരമാകും.