ശാസ്താംകോട്ട: വീടിന്റെ പുനർനിർമ്മാണത്തിനായി കോൺക്രീറ്റ് കട്ട് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മൈനാഗപ്പള്ളി വേങ്ങ മൺസൂർ മൻസിലിൽ (ഫിദ മൻസിൽ) നൗഷാദാണ് (45) മരിച്ചത്.
ഇന്നലെ വൈകിട്ട് 4.30ന് മൈനാഗപ്പള്ളി ആശാരിമുക്കിന് സമീപത്തെ വീട്ടിലായിരുന്നു അപകടം. നൗഷാദിന് ക്ഷോക്കേൽക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ബാവയ്ക്കും ക്ഷോക്കേറ്റു. ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ നൗഷാദിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണപ്പെട്ടു. ഭാര്യ: മെഹമന്നിസ. മക്കൾ: ഫിദ, ഫാത്തിമ.