പുത്തൂർ: കാരിക്കൽ 1088-ാം നമ്പർ ബാലകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗമന്ദിരം എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.ഗോപിനാഥൻപിള്ള ഫോട്ടോ അനാച്ഛാദനം ചെയ്തു. യുണിയർ സെക്രട്ടറി സി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.കരയോഗം സെക്രട്ടറി വി.ശിവശകരപ്പിള്ള, കെ.രാധാകൃഷ്ണപിള്ള, എസ്.രാജീവ് കുമാർ, ജി.പി.മുരളീധരൻ പിള്ള, ആർ.വിജയകുമാർ, സി.സന്തോഷ് കുമാർ, ബിന്ദുകുമാരി .എസ്, മഞ്ജു.ഇ.ആർ. തുടങ്ങിയവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സ്കോളർഷിപ്പ് വിതരണവും അനുമോദനവും സംഘടിപ്പിച്ചിരുന്നു.