കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധി പ്രവർത്തന മേഖലയായുള്ള വെൽഫയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിമാസ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം ബോർഡ് പ്രസിഡന്റ് എൻ. വാസു നിർവഹിച്ചു. മെമ്പർമാരായ വിജയകുമാർ, എൻ.രവി, ദേവസ്വം കമ്മിഷണർ ബി.എസ്. തിരുമേനി, ചീഫ് എൻജിനിയർ കേശവദാസ്, അസി. രജിസ്ട്രാർ ഷെറീഫ്, ജി. സുന്ദരേശൻ എന്നിവർ സംസാരിച്ചു. സഹകരണ സംഘം പ്രസിഡന്റ് ആർ. ഷാജി ശർമ അദ്ധ്യക്ഷനായി. സെക്രട്ടറി മുരളിധരൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നന്ദിയും പറഞ്ഞു.