 
പരവൂർ: ബി.ജെ.പി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ സി.ഐ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞദിവസം ചാത്തന്നൂർ തിരുമുക്കിൽ മന്ത്രി കെ.ടി. ജലീലിന്റെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച ബി.ജെ.പി, യുവമോർച്ചാ പ്രവർത്തകരെ അകാരണമായി മർദ്ദിച്ച പരവൂർ സി.ഐയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
മാർച്ചിനെ തുടർന്ന് നടന്ന ധർണ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാർ, സെക്രട്ടറി സുനിൽ പരവൂർ, മണ്ഡലം ജനറൽ സെക്രട്ടറി എസ്. സത്യപാലൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ നവീൻ ജി. കൃഷ്ണ, അനീഷ് ജലാൽ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി തങ്കമണിഅമ്മ, വൈസ് പ്രസിഡന്റ് ബീനാ രാജൻ, മോർച്ച മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണരാജ്, സുഭാഷിണിഅമ്മ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ്, പുത്തൻകുളം അനിൽകുമാർ, സജീഷ്, ഐശ്യര്യ, മറ്റ് നേതാക്കളായ രാധാകൃഷ്ണൻ, ജി. പ്രദീപ്, ഉണ്ണി കളിയാക്കുളം, സുരേഷ്ചന്ദ്രൻപിള്ള, വർക്കല വിഷ്ണു, സ്മിജു എന്നിവർ നേതൃത്വം നൽകി.