. കരുനാഗപ്പള്ളി : നഗരസഭയെ സമ്പൂർണ ശുചിത്വ നഗരമായി ആർ.രാമചന്ദ്രൻ എം.എൽ.എ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ എം.സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുബൈദ കുഞ്ഞുമോൻ , വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള ,സ്ഥിരം സമിതി അദ്ധ്യക്ഷരായ പി .ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, സുരേഷ് പനക്കുളങ്ങര, നഗരസഭാ സെക്രട്ടറി എ . ഫൈസൽ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എം.കെ.വിജയഭാനുവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് മെമ്പർമാർ ചടങ്ങ് ബഹിഷ്ക്കരിച്ചു.