കരുനാഗപ്പള്ളി: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ അഹ്വാനം ചെയ്ത ഗ്രന്ഥശാല വാരാചരണം വിവിധ പരിപാടികളോടെ കരുനാഗപ്പള്ളി താലൂക്കിലെ ഗ്രന്ഥശാലകളിൽ സംഘടിപ്പിച്ചു. . സെപ്തംബർ 8 ന് ആരംഭിച്ച ആഘോഷം ഇന്നലെ സമാപിച്ചു.. ആഘോഷങ്ങളുടെ ഭാഗമായി പുസ്തക സമാഹരണം, പുതിയ അംഗങ്ങളെ ചേർക്കൽ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ഗ്രന്ഥശാലകളുടെ ചരിത്രം രേഖപ്പെടുത്തൽ, കൊവിഡ് സെന്ററികളിലേക്കുള്ള അവശ്യവസ്തുക്കളുടെ ശേഖരണം, വെബിനാറുകൾ, പുസ്തക പരിചയം, സംവാദങ്ങൾ, ഓൺലൈൻ കലാമത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. " തുളസിക്കതിർ നുള്ളിയെടുത്തുഎന്ന ഗാനമെഴുതി ശ്രദ്ധേയനായ സഹദേവനെ കല്ലേലിഭാഗം ജനതാ ഗ്രന്ഥശാല ആദരിച്ചു. കുലശേഖരപുരം എ.പി കളയ്ക്കാട് ഗ്രന്ഥശാലയിൽ സംഗീത പഠനകേന്ദ്രം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ഉദ്ഘാടനം ചെയ്തു.സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി മുഖ്യാതിഥിയായി.ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി.ജയപ്രകാശ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. . തേവലക്കര ഗ്രാമീണ ഗ്രന്ഥശാലായിൽ താലൂക്ക് പ്രസിഡന്റ് പി ബി.ശിവൻ വായനാ സന്ദേശം നൽകി. കൊവിഡും കുട്ടികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെമിനാറിൽ 100 കുട്ടികൾ പങ്കെടുത്തു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വാരാചരണത്തിന്റെ താലൂക്ക്തല സമാപനം വള്ളിക്കാവ് സംസ്കാര സംദായിനി വായനശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. . പഞ്ചായത്ത് നേതൃസമതി കൺവീനർ ശരത്ചന്ദ്രനുണ്ണിത്താൻ സ്വാഗതം പറഞ്ഞു