sfi
എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച സമരം സി.പി.എം കൊട്ടിയം ഏരിയാ കമ്മിറ്റി അംഗം കെ.എസ്. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: റെയിൽവേ സ്വകാര്യവത്കരണത്തിനും മയ്യനാട് സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കുന്നതിനും എതിരെ എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സംരക്ഷണ സമരം സംഘടിപ്പിച്ചു. മയ്യനാട് റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിൽ നടന്ന സമരം സി.പി.എം കൊട്ടിയം ഏരിയാ കമ്മിറ്റി അംഗം കെ.എസ്. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സച്ചിൻ ദാസ്, പ്രസിഡന്റ് ആദർശ് എസ്. മോഹൻ, ആനന്ദ്, ആയിഷ, റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ കൺവീനർ കെ. നജിമുദ്ദീൻ എന്നിവർ സംസാരിച്ചു.