കൊല്ലം: ജില്ലയിൽ ഇന്നലെ 142 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്ത് നിന്നും അഞ്ചുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 136 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.
കഴിഞ്ഞമാസം 5ന് മരിച്ച കൊട്ടാരക്കര സ്വദേശി ബാബുരാജൻ (56), കഴിഞ്ഞമാസം 23ന് മരിച്ച ശാസ്താംകോട്ട സ്വദേശി അശോകൻ (60), ഈമാസം 6ന് മരിച്ച കരീപ്ര കുഴിമതിക്കാട് സ്വദേശി ശശിധരൻ(65) എന്നിവരുടെ മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.
കുലശേഖരപുരം മങ്കുഴി, കൊല്ലം കാവനാട്, മതിലിൽ, മുഖത്തല, ശൂരനാട് സൗത്ത് ആയിക്കുന്നം എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 165 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2326 ആയി.