photo
ബർലിൻ കടയ്ക്കലിന്റെ വീട്ടിലെ മൂട്ടിമരം കായ്ചപ്പോൾ

കൊല്ലം: മൂട്ടിപ്പഴവും കാടിറങ്ങി, കടയ്ക്കലിലും വിളയുന്നു. കല്ലട ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനായ കടയ്ക്കൽ വലിയവേങ്കാട് ശിവശൈലത്തിൽ ബർലിൻ കടയ്ക്കലിന്റെ വീട്ടുപറമ്പിലെ മൂട്ടിമരമാണ് ചുവട് നിറയെ കായ്ചത്. പശ്ചിമഘട്ട മലനിരകളിൽ വിളഞ്ഞിരുന്ന മൂട്ടിപ്പഴം നാട്ടിലും വിളയുമെന്നതിന്റെ അത്ഭുത കാഴ്ചയാണ് ഇവിടെയും കണ്ടത്. കേരളത്തിലെ കാടുകളിൽ അപൂർവമായി കാണപ്പെടുന്ന പഴവർഗമാണ് മൂട്ടിപഴം. മൂട്ടിപുളി,മൂട്ടികായ്പൻ,കുന്തപഴം എന്നീ പേരുകളിലാണ് പ്രാദേശികമായി ഇതറിയപ്പെടുന്നത്.

വേനൽകാലത്ത് പൂവിടുന്ന മൂട്ടിമരം കാലവർഷത്തോടെയാണ് കായ്ക്കുന്നത്.മരത്തിന്റെ തായ്തടിയിൽ മാത്രമാണ് കായ്കൾ ഉണ്ടാകുക. പഴം അധികവും മരത്തിന്റെ ചുവട്ടിലാണ് ഉണ്ടാകുന്നതിനാലണത്രെ മൂട്ടിപഴം എന്ന പേര് ലഭിച്ചത്.