photo
പെട്രോൾ കന്നാസ് പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ

കൊട്ടാരക്കര: വെട്ടിക്കവല തലച്ചിറയിൽ പെട്രോൾ കന്നാസ് വലിച്ചെറിഞ്ഞ് വീട് കത്തിയ്ക്കാൻ ശ്രമം. തലച്ചിറ കുരുമ്പേ ജംഗ്ഷനിൽ കാരാപ്പള്ളിൽ വീട്ടിൽ രാജുവിന്റെ വീടിന് നേർക്കായിരുന്നു പെട്രോൾ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാർ ഇറങ്ങി നോക്കിയതിനാൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിനാൽ വലിയ അപകടം ഒഴിവായി. പൂനെയിൽ ബിസിനസ് നടത്തിവരികയാണ് മാത്യു. വീടിന്റെ സിറ്റൗട്ടിലാണ് പെട്രോൾ പകുതി നിറച്ച കന്നാസ് കണ്ടെത്തിയത്. രാത്രി തന്നെ പൊലീസ് എത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.