ശാസ്താംകോട്ട : കോവൂർ കുഞ്ഞുമോൻ എം.എൽ.എയെ അപമാനിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വ്യാപക പ്രതിഷേധം. സി.പി.എം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി .ശാസ്താംകോട്ട , തോപ്പിൽ മുക്ക് , മൈനാഗപ്പള്ളി , ഭരണിക്കാവ് , കാരാളിമുക്ക് വടക്കൻ മൈനാഗപ്പള്ളി , ഐവർകാല കളീക്കലിഴകത്ത് , കുന്നത്തൂർ നെടിയവിള , മണ്റോതുരുത്ത് റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലാണ് എം.എൽഎ യെ അധിക്ഷേപിച്ച കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയത് .കഴിഞ്ഞ ദിവസം വടക്കൻ മൈനാഗപ്പള്ളിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.എൽ.എയുടെ വാഹനം തടഞ്ഞ് അപമാനിച്ചത്. അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിയമസഭയിൽ നടത്തിയ പ്രസംഗത്തെച്ചൊല്ലിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.