al
പഞ്ചായത്തുകളിലെ പ്ലാൻ ഫണ്ടുകൾ വെട്ടികുറച്ച എൽ.ഡി.എഫ് ഗവൺമെന്റ് രാജിവയ്ക്കണമെന്നിവശ്യപ്പെട്ടുകൊണ്ട്കോൺഗ്രസ്‌ കുളക്കട മണ്ഡലം കമ്മിറ്റി പഞ്ചായത്ത്‌ ഓഫിസ് പടിക്കൽ നടന്ന ധർണ ജില്ലപഞ്ചായത്ത്‌ അംഗം ആർ. രശ്മി ഉദ്ഘാടനം ചെയുന്നു

പുത്തൂർ:എൽ.ഡി .എഫ് സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ കുളക്കട മണ്ഡലം കമ്മിറ്റി പഞ്ചായത്ത്‌ ഓഫിസ് പടിക്കൽ ധർണ നടത്തി. ജില്ലപഞ്ചായത്ത്‌ അംഗം ആർ. രശ്മി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മഠത്തിനാപ്പുഴ അജയൻ അദ്ധ്യക്ഷനായി.ഡി.സി.സി. ജനറൽ സെക്രട്ടറി പാത്തല രാഘവൻ,കലയപുരം എൻ. ശിവൻപിള്ള,ആറ്റുവശ്ശേരി തുളസിധരൻ,സി.പുഷ്പകരൻ, വാസുദേവൻ പിള്ള. ബ്രഹമദാസ് എന്നിവർ സംസാരിച്ചു