classs

 ക്ളാസ് മുറികളിൽ കൊവിഡ് മാനദണ്ഡം ഉറപ്പാക്കാനാവില്ല

കൊല്ലം: കൊവിഡ് അതിവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇത്തവണ പഠനം പൂർണമായും ഓൺലൈൻ ക്ലാസ് മുറികളിൽ ഒതുങ്ങാൻ സാദ്ധ്യത. സ്‌കൂളുകൾ എന്ന് തുറക്കാനാകുമെന്ന കാര്യത്തിൽ വിഭ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും ധാരണയില്ല.

നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കഴിയാത്ത തരത്തിൽ രോഗികളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തിൽ നൂറുകണക്കിന് കുട്ടികൾ ഒരുമിച്ചെത്തുന്ന സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് ക്ലാസുകൾ നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. എത്ര മുന്നൊരുക്കങ്ങൾ നടത്തിയാലും ക്ലാസ് മുറികൾക്കുള്ളിലും പുറത്തും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാനും കഴിയില്ല.

2021 ജനുവരി മുതൽ സാഹചര്യങ്ങൾ പഴയത് പോലെയാകുമെന്ന വിദൂര പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അനുകൂലമല്ല. ഒക്ടോബറിലും ക്ലാസുകൾ ആരംഭിക്കാൻ കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.

ആഴ്ചകൾക്കുള്ളിൽ പൊതു ഗതാഗത സംവിധാനത്തിലെ ഉൾപ്പെടെ എല്ലാ വാഹനങ്ങളും ഓടി തുടങ്ങും. അടച്ചിട്ട സ്ഥാപനങ്ങൾക്കെല്ലാം തുറന്ന് പ്രവർത്തിക്കേണ്ടിയും വരും. നിലവിലുള്ളതിനേക്കാൾ രോഗ വ്യാപനം രണ്ടുമാസം കഴിയുമ്പോൾ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

 ഓൺലൈൻ പഠനം ഇങ്ങനെ

1. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനൽ വഴി ക്ലാസ്

2. പക്ഷേ പല ബോധന നിലവാരത്തിലുള്ള കുട്ടികൾക്ക് ഇതിനെ പൂർണമായി പിന്തുടരാൻ കഴിയുന്നില്ല

3. ഇതിന് പരിഹാരമായി സമാന്തര ഓൺലൈൻ ക്ലാസുകളും സജീവം

4. ഹയർ സെക്കൻഡറി സ്കൂളുകൾ മിക്കതും കുട്ടികളുടെ ബോധന നിലവാരം ഉൾക്കൊണ്ട് സ്വന്തമായി ക്ലാസുകൾ നടത്തുന്നു

5. കോളേജുകൾ, സ്വകാര്യ സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ സ്കൂളുകൾ എന്നിവ പ്രത്യേക ആപ്പുകൾ വഴിയാണ് ക്ലാസുകൾ നൽകുന്നത്

6. എല്ലാ കുട്ടികളുടെയും അക്കാദമിക നിലവാരം ഓൺലൈൻ പഠന മുറികളിലൂടെ മെച്ചപ്പെടുത്താൻ കഴിയില്ലെന്ന പരിമിതി

 പരീക്ഷ മറ്റൊരു പരീക്ഷണം

കഴിഞ്ഞ അദ്ധ്യയന വർഷത്തിന്റെ അവസാനം കൊവിഡ് വ്യാപനം തുടങ്ങിയതിനാൽ ഹയർ സെക്കൻഡറി, പത്താം തരം പരീക്ഷകൾ മാത്രമാണ് നടത്തിയത്. മറ്റ് ക്ലാസുകളിലെ കുട്ടികളെ അവരുടെ പഠന മികവ് വിലയിരുത്തി വിജയിപ്പിക്കുകയായിരുന്നു. നിലവിലെ കൊവിഡ് സ്ഥിതി തുടർന്നാൽ കഴിഞ്ഞ തവണ സർക്കാർ അവലംബിച്ച രീതികൾ ആവർത്തിച്ചേക്കും. മുതിർന്ന കുട്ടികൾ എന്ന നിലയിൽ കോളേ

ജ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളെ പൂർണമായി ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്. സർവകലാശാല പരീക്ഷകൾ കൊവിഡ് പ്രതിസന്ധികൾക്കിടയിലും കർശന നിയന്ത്രണങ്ങളോടെ നടത്തിയിരുന്നു. ക്ലാസുകൾ നിരന്തരം മുടങ്ങുന്നത് എൻജിനീയറിംഗ്, എൽ.എൽ.ബി ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് വെല്ലുവിളിയാണ്.

''

വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് പുറമെ ഞങ്ങളുടെ കുട്ടികൾക്ക് സ്കൂളിലെ അദ്ധ്യാപകർ പ്രത്യേക ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. ചെറിയ തരത്തിലുള്ള ഓൺലൈൻ പരീക്ഷകൾ നടത്തി പഠന നിലവാരവും വിലയിരുത്തുന്നു.

വി. വിശാഖ്, ഹയർ സെക്കൻഡറി അദ്ധ്യാപകൻ