കരുനാഗപ്പള്ളി: എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ ദേശിയ വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലത്തിലെ 120 ബ്രാഞ്ചുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗണിലും വട്ടപറമ്പിലും നടന്ന പ്രതിഷേധ സമരങ്ങൾ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ടൗണിൽ ബി . ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജഗത് ജീവൻ ലാലി, യു . കണ്ണൻ, ശ്രീജിത്ത്, ബഷീർ, മുഹമ്മദ്കുഞ്ഞ്, റിയാസ് ഹംസത്ത് എന്നിവർ നേതൃത്വം നൽകി. ശാസ്താംനട ബ്രാഞ്ചിൽ നടന്ന പരിപാടി സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിജയമ്മ ലാലിയും കല്ലേലിഭാഗം മാമൂട് ജംഗ്ഷനിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ. ജയകൃഷ്ണപിള്ളയും തഴവ കാഞ്ഞിരപ്പള്ളി ജംഗ്ഷനിൽ ജില്ലാ കമ്മിറ്റി അംഗം കടത്തൂർ മൻസൂറും ചാലയ്യം ഓഡിറ്റോറിയം ജംഗ്ഷനിൽ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലിയും പാറേമുക്കിൽ ശശിധരൻപിള്ളയും തറേമുക്കിൽ വി.ശശിധരനും പുത്തൻത്തെരുവിൽ എ.നാസറും വെട്ടത്ത് മുക്കിൽ ആർ. രവിയും കുതിരപന്തിയിൽ പി.കെ.വാസുദേവനും മഞ്ഞാടിമുക്കിൽ സുരേഷ് താനുവേലിയും ഉദ്ഘാടനം ചെയ്തു.