a
എഴുകോൺ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ എഴുകോൺ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ഉപവാസ സമരം കെ.പി.സി.സി സെക്രട്ടറി നടുകുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഴുകോൺ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ എഴുകോൺ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി നടുകുന്നിൽ വിജയൻ സമരം ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ പാറകടവ് ഷറഫ് അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.മധുലാൽ, രതീഷ് കിളിത്തട്ടിൽ, മണ്ഡലം പ്രസിഡന്റ് പി.ഗണേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ കനകദാസ്, രേഖാ ഉല്ലാസ്, മണിയനാംക്കുന്ന്‌ ബാബു, ശോശാമ്മ രാജൻ, നേതാക്കളായ ഇരുമ്പനങ്ങാട് ബാബു, കോശി ജോർജ്ജ്, സുനിൽ കുമാർ, മുരളീധരൻ, ടി.ജെ. അഖിൽ തുടങ്ങിയവർ പങ്കെടുത്തു.