കരുനാഗപ്പള്ളി: തഴവ സർവിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തഴവ പാർത്ഥസാരഥി പോറ്റി സ്മാരക ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാ വാരാചരണം സംഘടിപ്പിച്ചു. എഴുത്തുകാരൻ തോപ്പിൽ ലത്തീഫിന്റെ കൈയ്യിൽ നിന്നും ബാങ്ക് പ്രസിഡന്റ് എം.എ. ആസാദ് പുസ്തകം ഏറ്റു വാങ്ങി. ഗ്രന്ഥശാല സെക്രട്ടറിയും തഴവ പഞ്ചായത്ത് അംഗവുമായ പാവുമ്പാ സുനിൽ,സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അനിൽ വഴപ്പള്ളിൽ,ചക്കാലത്തറ ഗോപാല കൃഷ്ണൻ,ശശിധരൻ പിള്ള,എസ്. സദാശിവൻ,തഴവ ഷംസുദീൻ,ബിനു ജോർജ്,മിനി മണികണ്ഠൻ,ബാബുകൃഷ്ണൻ,മായാസുരേഷ്,ഷൈലജ,രാജേന്ദ്രൻ,നജു മുദ്ദീൻ ലൈബ്രേറിയൻ നീതു എന്നിവർ പങ്കെടുത്തു