veliyam
വെളിയം പഞ്ചായത്ത്‌ ഓഫീസ് പടിയ്ക്കൽ കോൺഗ്രസ്‌ നടത്തിയ സത്യാഗ്രഹം കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ എഴുകോൺ നാരായണൻ ഉദ്‌ഘാടനം ചെയുന്നു

ഓടനാവട്ടം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ച സർക്കാരിനെതിരെ കോൺഗ്രസ്‌ വെളിയം, ഓടനാവട്ടം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വെളിയം പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ സത്യാഗ്രഹം നടത്തി. മണ്ഡലം പ്രസിഡന്റ്‌ കൊട്ടറ വിക്രമൻനായരുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കെ. പി. സി. സി.വൈസ് പ്രസിഡന്റ്‌ എഴുകോൺ നാരായണൻ ഉദ്‌ഘാടനം ചെയ്തു. കെ. പി. സി. സി. സെക്രട്ടറി നടുക്കുന്നിൽ വിജയൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേന്ദ്രൻ നായർ, മണ്ഡലം പ്രസിഡന്റ്‌ ഓടനാവട്ടം വിജയപ്രകാശ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മാരായ വെളിയം ജയചന്ദ്രൻ, സൈമൺ വാപ്പാല, അംഗങ്ങളായ അഖിൽ മൊട്ടക്കുഴി, ഓമന ശ്രീധരൻ, സന്തോഷ്‌ കുടവട്ടൂർ, മനു മുട്ടറ, സുജിത് മുട്ടറ തുടങ്ങിയവർ നേതൃത്വം നൽകി.