con
കോൺഗ്രസ് (ഐ) ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടന്ന ധർണ ആനക്കോട്ട് ശശി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് (ഐ) ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ആനക്കോട്ട് ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എഫ്. യേശുദാസൻ അദ്ധ്യക്ഷത വഹിച്ചു. ജി. മുരളീബാബു, ബി. രാമാനുജൻപിള്ള, അനിൽ ജോൺ, ഗിരീഷ് മേച്ചേഴ്ത്ത്, ജ്യോതി പ്രകാശ്, ചോനേഴ്ത്ത് ശശി, കൗൺസിലർ സോണിഷ, കെ. ശ്രീദേവൻ, ജോസഫ് മണ്ണാശേരി, ഫ്രാൻസിസ് സ്റ്റാൻസിലാവോസ്, ഗോപാലകൃഷ്ണൻ, ശിവദാസൻ കൊല്ലേരിൽ, ഒ. അരുൺ, റോയി ഓസ്റ്റിൻ, ഉല്ലാസ്, എസ്. മനോജ്, കുമാർ എന്നിവർ സംസാരിച്ചു.