കൊല്ലം: ശ്രീനാരായണ എംപ്ളോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ കേന്ദ്ര സമിതിയുടെയും കൊല്ലം യൂണിയന്റെയും സംയുക്താഭിമുഖ്യത്തിലുള്ള പത്രാധിപർ അനുസ്മരണവും ഗുരുവന്ദനം വിദ്യാഭ്യാസ അവാർഡ് വിതരണവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
19ന് വൈകിട്ട് മൂന്നോടെ യോഗം കേന്ദ്ര കാര്യാലയത്തിലെ ശ്രീനാരായണ ധ്യാനമന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോ ഓർഡിനേറ്റർ പി.വി.രജിമോൻ അദ്ധ്യക്ഷനാകും. പത്രാധിപരുടെ കുളത്തൂർ പ്രസംഗത്തിന്റെ ഇന്നത്തെ പ്രസക്തിയെ കുറിച്ച് സെമിനാറും ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണവും നടക്കും.
യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അനിൽ മുത്തോടം, ഡോ. കൃഷ്ണകുമാർ, കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ, സെക്രട്ടറി ഡോ. വി. ശ്രീകുമാർ, പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് ജി. ചന്തു, സെക്രട്ടറി കെ.എം. സജീവ്, വൈസ് പ്രസിഡന്റ് ഡോ. അനിതാ ശങ്കർ, ഫോറം യൂണിയൻ സെക്രട്ടറി ഡോ. എസ്. വിഷ്ണു, പ്രൊഫ. ജയചന്ദ്രൻ, ഡോ. ദയാനന്ദൻ എന്നിവർ സംസാരിക്കും. കൊവിഡ് മാനദണ്ഡമനുസരിച്ച് നടക്കുന്ന ചടങ്ങിൽ മാടൻനട മാസ്റ്റേഴ്സ് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ പ്രതിരോധ മരുന്ന് വിതരണവും നടക്കും.