ചവറ :ചവറയിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം ദിവസങ്ങളായി താറുമാറായ നിലയിൽ. ചവറ നല്ലെഴുത്ത് മുക്ക്, കുളങ്ങരഭാഗം പ്രദേശങ്ങളിൽ ജലനിധിയുടെ കുടിവെള്ളം ലഭിക്കാതെയായിട്ട് ഒരാഴ്ച്ചയോളമായി. . ശാസ്താംകോട്ട തടാകത്തിൽ നിന്നാണ് ഈ പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. അവിടെനിന്നുള്ള പമ്പിംഗ് കൃത്യമായി നടക്കുന്നുമുണ്ട്. കാര്യക്ഷമമായി ജലവിതരണം നടത്തിയിരുന്ന വാട്ടർ അതോറിറ്റിട്ടിയുടെ കണക്ഷൻ ഇല്ലാതെയാക്കിയാണ് ജലനിധി ഈ ചുമതല ഏറ്റെടുത്തത്, പൊതുമേഖല കമ്പനികളുടെ ഖനന മേഖലയായ ഈ പ്രദേശത്തെ ജനങ്ങൾക്ക്‌ സൗജന്യമായി കുടിവെള്ള വിതരണം നടത്താമെന്നു അധികാരികളിൽ നിന്നും കിട്ടിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആണ് ജനങ്ങൾ പഴയ കണക്ഷൻ ഇല്ലാതെയാക്കി ജലനിധിയുടെ ഭാഗമായതു. എന്നാൽ ജലനിധിയുടെ അനാസ്ഥ കൊണ്ട് കുടിവെള്ളം മുട്ടിയ നാട്ടുകാർ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ്.