sakthikulangara
കോൺഗ്രസ് (ഐ) ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടന്ന ധർണ ആനക്കോട്ട് ശശി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ട്‌ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച്‌ കെ.പി.സി.സി ആഹ്വാന പ്രകാരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യാഗ്രഹം സംഘടിപ്പിച്ചു.

 കാവനാട് ജംഗ്ഷനിൽ

കോൺഗ്രസ് (ഐ) ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടന്ന ധർണ ആനക്കോട്ട് ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എഫ്. യേശുദാസൻ അദ്ധ്യക്ഷത വഹിച്ചു. ജി. മുരളീബാബു, ബി. രാമാനുജൻപിള്ള, അനിൽ ജോൺ, ഗിരീഷ് മേച്ചേഴ്ത്ത്, ജ്യോതി പ്രകാശ്, ചോനേഴ്ത്ത് ശശി, കൗൺസിലർ സോണിഷ, കെ. ശ്രീദേവൻ, ജോസഫ് മണ്ണാശേരി, ഫ്രാൻസിസ് സ്റ്റാൻസിലാവോസ്, ഗോപാലകൃഷ്ണൻ, ശിവദാസൻ കൊല്ലേരിൽ, ഒ. അരുൺ, റോയി ഓസ്റ്റിൻ, ഉല്ലാസ്, എസ്. മനോജ്, കുമാർ എന്നിവർ സംസാരിച്ചു.

 തൃക്കരുവയിൽ

കോ​ൺ​ഗ്ര​സ് ​തൃ​ക്ക​രു​വ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തൃ​ക്ക​രു​വ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​ ​ധ​ർ​ണ​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​സൂ​ര​ജ് ​ര​വി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ചെ​റു​ക​ര​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കു​ഴി​യം​ ​ശ്രീ​കു​മാ​ർ,​ ​പെ​രി​നാ​ട് ​തു​ള​സി,​ ​ഓ​മ​ന​ക്കു​ട്ട​ൻ​പി​ള്ള,​ ​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള,​ ​യേ​ശു​ദാ​സ്,​ ​യ​ശോ​ധ​ര​ൻ​പി​ള്ള,​ ​അ​ലോ​ഷ്യ​സ്,​ ​അ​ജ​യ​കു​മാ​ർ,​ ​അ​നി​ൽ​കു​മാ​ർ,​ ​അ​ഷ്ട​മു​ടി​ ​സ​ലീം,​ ​അ​ൻ​സാ​ർ​ ​പ​ട​നി​ലം,​ ​സു​ധീ​ർ,​ ​സ​ന്തോ​ഷ്,​ ​ശ​ശി,​ ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

 പരവൂരിൽ

പരവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ മുനിസിപ്പിൽ ഓഫീസിന് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എ. ഷുഹൈബ്, പരവൂർ മോഹൻദാസ്, പരവൂർ സജീബ്, വി. പ്രകാശ്, സതീഷ് വാവറ, എൻ. രഘു, തെക്കുംഭാഗം ഷാജി, മഹേശൻ, പൊഴിക്കര വിജയൻപിള്ള, കെ. സുരേഷ്‌കുമാർ, സുനിൽകുമാർ, സുധീർകുമാർ, ലോല, ദീപാ സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.

പൂതക്കുളം പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ കോൺഗ്രസ് (ഐ) പൂതക്കുളം സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം ഡി.സി.സി ജന. സെക്രട്ടറി എ. ഷുഹൈബ് ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് ഷൈജു ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് ബാബു നെല്ലേറ്റിൽ, പ്രദീപ്‌ ഈഴംവിള, പരവൂർ സജീബ്, എൻ.സി. മണി, സുകുമാരൻ, രജീഷ്, സുദർശനൻ, വിനോദ്, സതീശൻ, മണിയൻ തുടങ്ങിയവർ സംസാരിച്ചു. മനീഷ്, രാധാകൃഷ്ണൻ, ഗോപി, സുരേന്ദ്രൻ, ബിജു, സുരേന്ദ്രൻപിള്ള എന്നിവർ നേതൃത്വം നൽകി.

 ചാത്തന്നൂരിൽ

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന സമരം മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചാതന്നൂർ മണ്ഡലം പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ശ്രീലാൽ, എൻ. ജയചന്ദ്രൻ, ചാത്തന്നൂർ മുരളി, സജി സാമുവൽ, ജി. രാധാകൃഷ്ണൻ, ജനാർദ്ദനൻപിള്ള തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സുഭാഷ് പുളിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇന്ദിര, സുനിത മഹേശ്വരൻ, അംബികാ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ എന്നിവർ സത്യാഗ്രഹം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ് എം. സുന്ദരേശൻപിള്ള നാരങ്ങാനീര് നൽകി സത്യാഗ്രഹം അവസാനിപ്പിച്ചു.

 പാരിപ്പള്ളിയിൽ

കോൺഗ്രസ് പാരിപ്പള്ളി, കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് സജീവ് സജിഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ മണ്ഡലം പ്രസിഡന്റ് പ്രദീഷ്‌കുമാർ, പാർലമെന്ററി പാർട്ടി ലീഡർ സിമ്മിലാൽ, പഞ്ചായത്ത് അംഗങ്ങളായ ആർ.ഡി. ലാൽ ,സന്തോഷ് കുമാർ, വിഷ്ണു, ശാന്തിനി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.ജി. തോമസ്, അഭിലാഷ് കുമാർ, അന്നമ്മ ചാക്കോ, ബീനാ സതീശൻ തുടങ്ങിയവർ സംസാരിച്ചു.