കരുനാഗപ്പള്ളി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച പ്ലാൻ ഫണ്ട് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ.വിജയഭാനു അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ നിർവഹിച്ചു. കെ.ജി.രവി, എൻ.അജയകുമാർ, എൽ.കെ.ശ്രീദേവി, എം.അൻസാർ, ബിന്ദുജയൻ, മുനമ്പത്ത് വഹാബ്, ചിറ്റുമൂല നാസർ, മുനമ്പത്ത് അബ്ദുൽഗഫൂർ, എസ്.ജയകുമാർ, ബോബൻ.ജി.നാഥ്, ശകുന്തള അമ്മവീട്, ശോഭ ജഗദപ്പൻ, കളീക്കൽ മുരളി, ശശിധരൻപിള്ള, ടി.പി.സലിംകുമാർ, സുഭാഷ്‌ബോസ്, സിംലാൽ , തയ്യിൽ തുളസി, ബിനോയ് കരിമ്പാലിൽ, ബാബു, കുരിപ്പിള ജോൺസൺ എന്നിവർ പങ്കെടുത്തു.