ovid

കൊല്ലം: ജില്ലയിൽ ഇന്നലെ 234 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 229 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ആലപ്പാട് അഴീക്കൽ, കരുനാഗപ്പള്ളി തുറയിൽകുന്ന്, അഞ്ചാലുംമൂട്, അയത്തിൽ, തൃക്കടവൂർ കുരീപ്പുഴ, നീരാവിൽ, മതിലിൽ, ചവറ മുക്ക്തോട്, തേവലക്കര കോയിവിള, തേവലക്കര പുത്തൻസങ്കേതം എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നലെ 151 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,409 ആയി.