sure

ശാസ്താംകോട്ട: മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പള്ളിക്കൽ തെങ്ങമം വടക്ക് പരപ്പാടിക്കുന്ന് കന്നിമേൽത്തറ സുരേന്ദ്രനാണ് (49) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 8ന് പോരുവഴി ഇടയ്ക്കാട് മണ്ണാർ റോഡിന് സമീപം റബർമരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. ഭാര്യ: കുമാരി. മക്കൾ: സുരഭി, സൂരജ്.