പുനലൂർ: മന്ത്രി കെ.ടി.ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു സമരം സംഘടിപ്പിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ശശിധരൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ടി.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സനൽകുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് ഇടമൺ ഇസ്മയിൽ, വി.എം.സലിം, സി.കെ.ഷാൻ തുടങ്ങിയവർ സംസാരിച്ചു.