പത്തനാപുരം: കൊവിഡ് ബാധിച്ച് കുണ്ടയം മൂലക്കട മൂപ്പൻ പുരയിടത്തിൽ മുഹമ്മദ് കാസിം (68) മരിച്ചു. പനി ബാധിതനായ കാസിം ശനിയാഴ്ചയാണ് മരിച്ചത്. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് പൊസിറ്റീവായത്. ഭാര്യ: ലൈല. മക്കൾ: ഷാഹുൽ ഹമീദ്, ഹുസൈൻ.