കരുനാഗപ്പള്ളി : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കള്ളക്കേസിൽ കുടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്ഘാടന ചെയ്തു. ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവൻ അദ്ധ്യക്ഷത വഹിച്ചു. കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ, ഏരിയാ കമ്മിറ്റി സെക്രട്ടറി പി .കെ. ബാലചന്ദ്രൻ, വി .പി .ജയപ്രകാശ്മേനോൻ, ജി .സുനിൽ, പി .ഉണ്ണി, കെ .എസ് .ഷറഫുദ്ദീൻ മുസലിയാർ, ജെ .ഹരിലാൽ, ബി .എ .ബ്രിജിത്ത്, ആർ .രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.