mahila-congress
മഹിളാ കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയത്ത് നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് ബിന്ദു ജയൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ സംഭവത്തിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയത്ത് പ്രതിഷേധിച്ചു.

ജില്ലാ പ്രസിഡന്റ് ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിൻസി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സജിമാ ഷാനവാസ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുന്ദരേശൻപിള്ള, കൊട്ടിയം ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സാജൻ, ഇരവിപുരം മണ്ഡലം പ്രസിഡന്റ് സുനിത, ജില്ലാ സെക്രട്ടറിമാരായ സിസിലി സ്റ്റീഫൻ, ഹംസത്ത് ബീവി, വിജയലക്ഷ്മി, ഗീതാജോർജ്, ഫൈസി, സുലോചന, ജലജകുമാരി, മണ്ഡലം പ്രസിഡന്റുമാരായ സുനിത, അശ്വതി, മിനി, സാറാമ്മ, ഷാജി എന്നിവർ നേതൃത്വം നൽകി.