kollam-corporation
കൊല്ലം കോർപ്പറേഷൻ

കൊല്ലം: മിനിട്സ് തിരുത്തൽ വിവാദത്തിൽ ഉൾപ്പെട്ട കടപ്പാക്കട ഉപാസന ആശുപത്രിക്ക് സമീപത്തെ നഗരസഭാ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ നഗരസഭാ സൂപ്രണ്ടിംഗ് എൻജിനിയർ സർവേ വിഭാഗം തഹസിൽദാർക്ക് കൈമാറി. വർഷങ്ങൾക്ക് മുമ്പ് നഗരസഭയ്ക്ക് സൗജന്യമായി നൽകിയ ഭൂമി പോക്കുവരവ് ചെയ്ത് ലഭിക്കാനായാണ് രേഖകൾ ഹാജരാക്കിയത്.

വിവാദഭൂമി വർഷങ്ങൾക്ക് മുമ്പ് നഗരസഭയ്ക്ക് കൈമാറിക്കൊണ്ടുള്ള റെലിംഗ്വിഷ്മെന്റ് രേഖകൾ, സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി സൗജന്യമായി ഏറ്റെടുക്കുന്നത് സംബന്ധിച്ച നഗരസഭയുടെ മിനിട്സ് എന്നിവയാണ് ഹാജരാക്കിയത്. രേഖകൾ പരിശോധിച്ച് വരുംദിവസങ്ങളിൽ താലൂക്ക് സർവേ വിഭാഗം പോക്കുവരവ് കാര്യത്തിൽ തീരുമാനമെടുക്കും.

 തിരിച്ചറിഞ്ഞത് വിവാദം ഉയർന്നപ്പോൾ

ഉപാസന ആശുപത്രിക്ക് സമീപത്തെ നഗരസഭാ ഭൂമിക്ക് ചുറ്റുമതിൽ നിർമ്മിക്കാനുള്ള പദ്ധതി മിനിട്സ് തിരുത്തി അട്ടിമറിച്ചതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് നഗരസഭയിൽ ഭൂമിയുടെ ഫയലുകൾ പരിശോധിച്ചപ്പോഴാണ് സൗജന്യമായി ലഭിച്ച ഭൂമിയുടെ പോക്കുവരവ് നടത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ സെക്രട്ടറി പോക്കുവരവ് ചെയ്യാൻ താലൂക്ക് സർവേ വിഭാഗത്തിന് അപേക്ഷ നൽകിയത്.