അഞ്ചൽ: 'എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും വേണ്ടി' എന്ന മുദ്രാവാക്യം ഉയർത്തി സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭണത്തിന്റെ ഭാഗമായി പനച്ചവിളയിൽ നടന്ന പ്രതിഷേധ ധർണ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്തു. ആർ. ശിവലാൽ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. സോമരാജൻ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗം അനിലാ ഷാജി, ദേവരാജൻ, നവാസ്, പി. ചന്ദ്രശേഖരൻപിള്ള, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.