ശാസ്താംകോട്ട : ജില്ലയിലെ കായൽ ടൂറിസത്തിന് പുതിയ ഏട് കൂടി. പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിലെ കല്ലടയാറിന്റെ തീരത്ത് കടപുഴയിൽ 1.29 കോടി രൂപ ചിലവാക്കി നിർമ്മിച്ച കല്ലട ടൂറിസം പദ്ധതി നാളെ പകൽ 10ന് വീഡിയോ കോൺഫറസിലൂടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കല്ലടയാറിലെയും മൺറോതുരുത്തിലെയും അഷ്ടമുടി കായലിന്റെയും ടൂറിസം സാദ്ധ്യത മുന്നിൽ കണ്ടാണ് പഞ്ചായത്ത് പദ്ധതിക്ക് രൂപം നൽകിയത്.വിശാലമായ ബോട്ട് ലാൻഡിംഗ് സൗകര്യം, റെസ്റ്റോറന്റ് ,എ.ടി.എം കൗണ്ടർ, ഫെസിലിറ്റേഷൻ സെന്റർ തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. .പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് .കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും . മന്ത്രി ജെ .മെഴ്‌സികുട്ടിയമ്മ ,എം.പി മാരായ കൊടിക്കുന്നിൽ സുരേഷ് , കെ .സോമപ്രസാദ് ,​ ജില്ല കളക്ടർ അബ്‌ദുൾ നാസർ ഐ.എ.എസ്, ബി.അരുണാമണി, ജെ. ശുഭ തുടങ്ങിയവർ പങ്കെടുക്കും