corona

കൊല്ലം: ഡി.എം.ഒ ഓഫീസിലെ ക്ലാർക്കിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പരിശോധനാ ഫലം വന്നതിന് പിന്നാലെ ഓഫീസ് അണുവിമുക്തമാക്കിയെങ്കിലും ഇന്ന് അടച്ചിടും. ‌ഡി.എം.ഒ ഓഫീസിന്റെ പ്രവർത്തനം കൊവിഡിന്റെയും ദുരന്ത നിവാരണ വകുപ്പിന്റെയും കൺട്രോൾ റൂമുകളിലേക്ക് മാറ്റി. ഇന്നലെ അവിടെയായിരുന്നു കൊവിഡ് അവലോകന യോഗങ്ങൾ. കളക്ടറേറ്റിലെ കാന്റീൻ ജീവനക്കാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച ക്ലാർക്ക് കാന്റീനിലെ സന്ദർശകനായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചൊവ്വാഴ്ച കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. ഇന്നലെ ഫലം പോസിറ്റീവായതോടെ ക്ലാർക്കുമായി അടുത്ത് സഹകരിച്ച ഡി.എം.ഒ ഓഫീസിലെ ജീവനക്കാരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും നെഗറ്റീവാണ്.