കൊല്ലം: ബി.ജെ.പി കുണ്ടറ മണ്ഡലം കമ്മിറ്റി ഓഫീസ് ബി.ജെ.പി ദേശീയസമിതി അംഗം എം.എസ്. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മുതിർന്ന ബി.ജെ.പി പ്രവർത്തകരായ വസന്ത ബാലചന്ദ്രൻ, ഉമേഷ് ചന്ദ്രൻ എന്നിവരെ അദ്ദേഹം ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസൻ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ബിറ്റി സുധീർ, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് ശിവൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ഗുരുജി സന്തോഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സനൽ, ജന. സെക്രട്ടറി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.