പരവൂർ: ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് പരവൂരിൽ ഉമ്മൻ ചാണ്ടിയുടെ കട്ടൗട്ട് സ്ഥാപിച്ച് 50 ദീപം തെളിച്ചു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു പരിപാടിക്ക് നേതൃത്വം നൽകി. പരവൂർ ടൗൺ മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എ. ഷുഹൈബ്, ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, ബ്ലോക്ക് ഭാരവാഹികളായ വി. പ്രകാശ്, തെക്കുംഭാഗം ഷാജി, പൊഴിക്കര വിജയൻ പിള്ള, ശിവപ്രകാശ്, കെ. സുരേഷ് കുമാർ, മഹേശൻ, പ്രേംജി, സമ്മിൽ, ഹക്കിം, ബി.സുരേഷ്, അജിത്ത്, കുഞ്ഞിച്ചുവിള മോഹൻദാസ്, സതീഷ് വാവറ, മനോജ് ലാൽ, പ്രിജി, ശ്രീജ, ലോല, ഷൈനി, എന്നിവർ സംസാരിച്ചു.