book
നീലേശ്വരം സദാശിവൻ രചിച്ച മനസ്സിന് ഒരു ഔഷധം എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് കൊല്ലം റൂറൽ എസ്. പി. ഹരിശങ്കർ ഐ. പി. എസ് പ്രകാശനം ചെയുന്നു.

കൊട്ടാരക്കര: നീലേശ്വരം സദാശിവൻ രചിച്ച് പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച 'മനസിന് ഒരു ഔഷധം' എന്ന സുഭാഷിത സമാഹാരത്തിന്റെ രണ്ടാം പതിപ്പ് കൊല്ലം റൂറൽ എസ്. പി ഹരിശങ്കർ എഴുകോൺ എസ്. ഐ സി. ബാബുക്കുറുപ്പിന് നൽകി പ്രകാശനം ചെയ്തു. മനസിലെ മാലിന്യം അകറ്റി നന്മയും മൂല്യവും വളർത്താൻ പര്യാപ്‌തമായ ഗ്രന്ഥത്തിന് ധാരാളം പതിപ്പുകൾ ഉണ്ടാകാട്ടെ എന്ന് റൂറൽ എസ്. പി ഹരിശങ്കർ ആശംസിച്ചു.