പുനലൂർ: തെന്മല ഗ്രാമപഞ്ചായത്തിൽ പണി പൂർത്തിയാക്കിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. കൊല്ലം- തിരുമംഗലം ദേശീയ പാതയോരത്തെ വെള്ളിമല, ക്ഷേത്രഗിരി, കുരിശുംമൂട് തുടങ്ങിയ ജംഗ്ഷനുകളിൽ പഞ്ചായത്ത് പണി കഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളാണ് നാടിന് സമർപ്പിച്ചത്. 2019 -20 പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപ വീതം ചില വഴിച്ചാണ് ഓരോ കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 15 കാത്തിരിപ്പുകേന്ദ്രങ്ങളാണ് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് നിർമ്മിച്ചു നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിള്ള അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ,മുംതാസ് ഷാജഹാൻ, ജെയിംസ് മാത്യൂ തുടങ്ങിയവർ പങ്കെടുത്തു.