nithin
പിടിയിലായ നിധിൻ

ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ബൈക്കിൽ കടത്തിക്കൊണ്ടുപോയ ശേഷം പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പുന്തലത്താഴം വസൂരി ചിറ ടാഗോർ നഗർ 60 ചൂരാങ്ങിൽ വീട്ടിൽ അപ്പു എന്നു വിളിക്കുന്ന നിധിനാണ് (22) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 13നാണ് ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് വഴിയിൽ ഇറക്കിവിട്ട പെൺകുട്ടിയെ പട്രോളിംഗ് നടത്തുകയായിരുന്ന പിങ്ക് പൊലീസാണ് കണ്ടെത്തിയത്. ഇരവിപുരം എസ്.എച്ച്.ഒ വിനോദ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കവിതാ ജംഗ്ഷനിൽ നിന്ന് ഇയാളെ പിടികൂടിയത്. എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ജി.എസ്.ഐ സുതൻ, എ.എസ്.ഐ.ഷാജി, എസ്.സി.പി.ഒ.രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.