കൊല്ലം: സുഭിക്ഷകേരളം പദ്ധതി പ്രകാരം തഴവ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നടത്തിയ കരനെൽകൃഷിയ്ക്ക് മികവാർന്ന വിളവ്. കുതിരപ്പന്തി ഗവ.എൽ.പി സ്കൂൾ , അങ്കണവാടി എന്നിവയുടെ നേതൃത്വത്തിൽ കുതിരപ്പന്തി സ്കൂളിന് സമീപം പാട്ടത്തിനെടുത്ത അര ഏക്കർ സ്ഥലത്താണ് കൃഷി നടത്തിയത്. പഞ്ചായത്തംഗം സലിം അമ്പിത്തറ കരനെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.ഡി. എബ്രഹാം, കെ.ജെ സിദ്ധിഖ്, ആർ.ഗോപകുമാർ, വി.രാജഗോപാൽ, അനിതാകുമാരി, വത്സമ്മ എന്നിവർ പങ്കെടുത്തു.