കൊല്ലം : കേരള വിശ്വകർമ്മ സഭ കൊല്ലം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ജവഹർ ബാലഭവനിൽ കൂടിയ സമ്മേളനം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ സമാജം സംസ്ഥാന പ്രസിഡന്റ് ബീനാ കൃഷ്ണൻ സന്ദേശം നൽകി. ബാലഭവൻ ഡയറക്ടർ ബോർഡ് മെമ്പർ കെ.പി. സജിനാഥ്, കൗൺസിൽ മെമ്പർ കെ. രഘുനാഥൻ, കെ. പ്രഭാകരനാചാരി, കന്നിമേൽ ഗോപിനാഥൻ, പി. പുഷ്പരാജ്, സുധിർ മയ്യനാട്, മഹിളാ സമാജം താലൂക്ക് യൂണിയൻ പ്രസിഡന്റ് അജിതകുമാരി, സെക്രട്ടറി വിപിനജ ശിവരാജൻ എന്നിവർ സംസാരിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ. ശിവരാജൻ വടക്കേവിള സ്വാഗതവും കെ. രാജഗോപാലാചാരി നന്ദിയും പറഞ്ഞു.
കൊല്ലം യൂണിയൻ
കൊല്ലം : അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ സംഘടിപ്പിച്ച വിശ്വകർമ്മദിന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജെ. ശിവപ്രസാദ് അക്ഷ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി. വിനോബൻ, ചിത്രാസ് സോമൻ, വി.ശിവാനന്ദൻ, കെ.ആർ. സുരേന്ദ്രൻ, ജി. വിജയൻ, എസ്. നടരാജൻ, മനോജ് മണ്ണാശ്ശേരി, ടി. ഉണ്ണിക്കൃഷ്ണൻ, പി.ആർ. ഷിബു, മായാവിനോബൻ, ഗീതാവിജയൻ, അജേഷ്, അനന്തകൃഷ്ണൻ, ദിനേശ് മണി എന്നിവർ സംസാരിച്ചു.
വിശ്വകർമ്മ വേദ പഠനകേന്ദ്ര ധാർമ്മിക സംഘം ജില്ലാ കമ്മിറ്റി
കൊല്ലം: വിശ്വകർമ്മ വേദ പഠനകേന്ദ്ര ധാർമ്മിക സംഘം ജില്ലാ കമ്മിറ്റിയുടെയും അഖില കേരള വിശ്വകർമ്മ മഹാസഭ ആശ്രാമം 702 ബി ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വിശ്വകർമ്മദിനാചരണം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വിശ്വകർമ്മ വേദ പഠനകേന്ദ്രം സംസ്ഥാന ട്രഷറർ ആശ്രാമം സുനിൽകുമാർ, വി. സുധാകരൻ, എൽ. പ്രകാശ്, ടി.പി. ശശാങ്കൻ, പി. വിജയമ്മ, ബിജു ഉളിയക്കോവിൽ, ജസീന്താ ബാബു, എൽ. പ്രദീപ്, ബി.എസ്. രജിത, രജനി സുനിൽ, പി.ആർ. രാധാകൃഷ്ണൻ, രാജേഷ് ആചാര്യ, ഗിരിജ അനിൽ, ആര്യ വി. നാഥ്, പി.എസ്. ജയലക്ഷ്മി, ശാന്താ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഇരവിപുരം മണ്ഡലം കമ്മിറ്റി
കൊല്ലം: വിശ്വകർമ്മ വേദ പഠനകേന്ദ്ര ധാർമ്മിക സംഘം ഇരവിപുരം മണ്ഡലം കമ്മിറ്റി വിശ്വകർമ്മദിനാചരണവും പൂജയും നടത്തി. ദിനാചരണ സമ്മേളനം എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. വി. സുരേഷ് ബാബു കന്നിമ്മേൽച്ചേരി അദ്ധ്യക്ഷത വഹിച്ചു. ആർ. ഗിരീഷ്, വി. ഭാഗ്യരാജൻ, ചിഞ്ചുറാണി, സിന്ധു പ്രകാശ്, പി. ജയലത, എസ്. രാജൻ എന്നിവർ സംസാരിച്ചു.
വെസ്റ്റ് മണ്ഡലം കമ്മിറ്റി
കൊല്ലം : വിശ്വകർമ്മവേദ പഠന കേന്ദ്ര ധാർമ്മിക സംഘം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിശ്വകർമ്മ ദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു ഉദ്ഘാടനം ചെയ്തു. പി. വാസുദേവൻ മുളങ്കാടകം അദ്ധ്യക്ഷത വഹിച്ചു. വിശ്വകർമ്മ എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സ് കൾച്ചറൽ അസോസിയേഷൻ സംസ്ഥാന ട്രഷറർ എൻ. സുന്ദരേശൻസന്ദേശം നൽകി. അനിൽകുമാർ മാധവം, തെക്കേവീട്ടിൽ ശശി, ഗോപാലകൃഷ്ണൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു. മുളങ്കാടകംദേവീക്ഷേത്ര മേൽശാന്തി പാലത്തുംപാട്ടിൽ ആർ. ശെൽവരാജ് ആചാര്യ, കീഴ്ശാന്തി ഗിരീഷ് എന്നിവരുടെ കാർമ്മികത്വത്തിൽ വിശ്വകർമ്മ പൂജ നടത്തി.
വിശ്വകർമ്മ സർവീസ് സൊസൈറ്റി
കൊല്ലം: വിശ്വകർമ്മ സർവീസ് സൊസൈറ്റി 301-ാം നമ്പർ കൊല്ലം ടൗൺ ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാചരണം നടത്തി. ശാഖാ പ്രസിഡന്റ് വി. പരമേശ്വരൻ ആചാരി ഭദ്രദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. ശേഖർ സന്ദേശം നൽകി. എൻ. ഉമശങ്കർ, ടി. അയ്യപ്പൻ, കെ. താണുമൂർത്തി, ജി. നടേശൻ, ആർ. രാജു, ബി. പഴനിയപ്പൻ എന്നിവർ സംസാരിച്ചു.
വിശ്വകർമ്മ വെൽഫെയർ അസോ.
കൊല്ലം : വിശ്വകർമ്മ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വിശ്വകർമ്മ ദിനാചരണം മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാസന്തി ശിവരാജ് വിശ്വകർമ്മ ഗീതം ആലപിച്ചു. രക്ഷാധികാരി എസ്. രാമാനുജം മുതിർന്ന സമുദായാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഉന്നത വിജയം നേടിയവർക്ക് രാധാകൃഷ്ണൻ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. ജി. യശോദ സ്വാമിനാഥൻ, ശിവരാജൻ, ദീപു ശരവണൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശിവരാജൻ സ്വാഗതവും ജി. സ്വാമിനാഥൻ നന്ദിയും പറഞ്ഞു.