gopalakrishnan-68

കൊട്ടാരക്കര: സ്‌കൂട്ടറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഇ.ടി.സി ബിന്ദു ഭവനത്തിൽ പി.എസ്. ഗോപാലകൃഷ്ണനാണ് (68) ചൊവ്വാഴ്ച വൈകിട്ട് 3 ഓടെ മരിച്ചത്. കഴിഞ്ഞ മാസം 18ന് രാത്രി 7 ഓടെ കൊട്ടാരക്കര വൈദ്യുതി ഭവന് സമീപത്തുകൂടി നടന്നുപോകുമ്പോഴായിരുന്നു അപകടം. സംസ്‌കാരം നടത്തി. ഭാര്യ: ലളിത. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ശശിധരൻ, അജയൻ.