കൊട്ടാരക്കര: ദി പെന്തക്കോസ്തു മിഷൻ കൊട്ടാരക്കര സെന്റർ സുവിശേഷ പ്രവർത്തക അസിസ്റ്റന്റ് മദർ പി.സി. ശോശാമ്മ (അമ്മിണി-70) നിര്യാതയായി. 52 വർഷത്തോളം തിരുവല്ല, കൊട്ടാരക്കര സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. ഓതറ പാറയിൽ മാത്യു ചാക്കോയുടെ മകളാണ് പരേത.