congress
കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽചിറക്കര ഗ്രാമ പഞ്ചായത്തിലെ കൊവിഡ്‌ ദുരിത ബാധിത പ്രദേശങ്ങളിൽ നടത്തിയ ആവശ്യ സാധനങ്ങളുടെ വിതരണം മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ നിർവഹിക്കുന്നു

ചാത്തന്നൂർ : ചിറക്കര ഗ്രാമ പഞ്ചായത്തിലെ കണ്ടയ്ൻമെന്റ് സോണുകളായ മാലാകായൽ, നെടുങ്ങോലം പടിഞ്ഞാറ് എന്നീ വാർഡുകളിൽ നിരിക്ഷണത്തിൽ കഴിയുന്ന 100 കുടുംബങ്ങൾക്ക് കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 500 കിലോ അരി വിതരണം ചെയ്തു. കോൺഗ്രസ് ചിറക്കര മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ശശികുമാർ, മണ്ഡലം സെക്രട്ടറി ബിജു, ബൂത്ത് പ്രസിഡന്റുമാരായ രവീന്ദ്രൻ, പ്രകാശ്, വാർഡ് പ്രസിഡന്റുമാരായ ഉണ്ണിക്കൃഷ്ണപിള്ള, സുരേഷ്, അനീഷ്‌, അജി, അനു എന്നിവർ നേതൃത്വം നൽകി. തെങ്ങുവിളയിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യവും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് കെ. സുജയ് കുമാർ, കർഷക കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. രാജൻപിള്ള, ജനറൽ സെക്രട്ടറിമാരായ മധുബാലചന്ദ്രൻ, ബിജുലാൽ പുളിക്കൽ, കോൺഗ്രസ് വാർഡ്‌ പ്രസിഡന്റ് കൊച്ചേത്ത് രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.