ചവറ: ഐ.എൻ.ടി.യു.സി. ചവറ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷം കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിൽ നടത്തി. കെ.പി.സി.സി. സെക്രട്ടറി പി.ജെർമിയാസ് ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതി അംഗം കോലത്തു വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. "ഉമ്മൻചാണ്ടി ഇന്നലെകളിൽ" എന്ന സെമിനാർ യൂസഫ് കുഞ്ഞു ഉദ്‌ഘാടനം ചെയ്‌തു. ജീവകാരുണ്യ പ്രവർത്തകനായ കുഞ്ഞച്ചൻ ആറാടനെ ഐ.എൻ.ടി.യു.സി. റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് ആദരിച്ചു. ചവറ ഹരീഷ്, വിഷ്ണു വിജയൻ, ശിവൻകുട്ടിപിള്ള, സുരേഷ് കോയിവിള, പ്രശാന്ത് പൊന്മന, ഗിരിജ. എസ്. പിള്ള, പ്ലാച്ചേരി ഗോപാല കൃഷ്ണൻ, ബിന്ദുമോൾ, വിജയകുമാരി, ജയശ്രീ, എൽ. ആന്റണി, ബിനേഷ്, ശ്രീ പിള്ള, എന്നിവർ പ്രസംഗിച്ചു. സുവർണ ജൂബിലി ദിനം വടക്കുംതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ ദിനമായി ആഘോഷിച്ചു. രാവിലെ കുറ്റിവട്ടം ജംഗ്ഷനിൽ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോപതിച്ച 15 കിലോയുടെ കേക്ക് മുറിച്ച് കെ.പി.സി.സി. സെക്രട്ടറി പി. ജർമിയാസ് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പഠനത്തിനായി ഒരു വിദ്യാർത്ഥിക്ക് ടെലിവിഷൻ വിതരണം ചെയ്തു. ചവറ പയ്യലകാവിലെ സ്വാന്തനം അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. കോട്ടയത്ത് നടന്ന ആഘോഷപരിപാടികളുടെ തത്സമയ സംപ്രേഷണം വലിയ സ്ക്രീനിലൂടെ കുറ്റിവട്ടം ജംഗ്ഷനിൽ പ്രദർശിപ്പിച്ചു.