കുന്നത്തൂർ : മന്ത്രി കെ.ടി. ജലീൽ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.ആറ്റുകടവ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം പൂതക്കുഴി വഴി നെടിയവിളയിൽ സമാപിച്ചു.തുടർന്ന് പ്രവർത്തകർ മന്ത്രിയുടെ കോലവും കത്തിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കണ്ണൻ.എം.നായർ അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ പ്രസാദ്,ടി.എ സുരേഷ്കുമാർ,കാരയ്ക്കാട്ട് അനിൽ, ഷീജാ രാധാകൃഷ്ണൻ,റെജി കുര്യൻ, ശ്രീദേവിയമ്മ,ശ്രീകല, തെങ്ങുംതുണ്ടിൽ രാധാകൃഷ്ണ പിള്ള, അതുല്യ രമേശൻ,ബഷീർ കുട്ടി, ജി.സുധാകരൻ എന്നിവർ പ്രസംഗിച്ചു.രാജീവ് സൂര്യൻ,അനന്ദു കുന്നത്തൂർ,ഹരികുമാർ കുന്നത്തൂർ, ഹരി പുത്തനമ്പലം,ഉമേഷ് കുന്നത്തൂർ, മഞ്ജിത്ത്,മാമച്ചൻ,ഉദയൻ കുന്നത്തൂർ,ബിജുലാൽ,പ്രവീൺ കൊടുവാർക്കം,നന്ദകുമാർ,അരുൺ തൈക്കൂട്ടം, രഞ്ചിത്ത്,ജോസ് സുരഭി, പ്രദീപ് കുന്നത്തൂർ,ഉണ്ണികൃഷ്ണകുമാർ, മനോജ് ആവണി,മനു,ഡിപിൻ സജി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.