കൊല്ലം : ഓയൂരിലെ അമൃത വെൽനസ് ലാബിന്റ 26-ാം വാർഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി റസിഡൻസ് അസോസിയേഷന്റെയും എൻ.സി.എ.ആർ. എഫ് ( നെറ്റ്‌വർക്ക് കാൻസർ എയ്ഡ് ആൻഡ് റിസേർച്ച് ഫൗണ്ടേഷൻ ) ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൗജന്യ നിരക്കിലുള്ള ബ്രെസ്റ്റ് കാൻസർ ഏർലി ഡിറ്റക്ഷൻ ക്യാമ്പും സൗജന്യ നിരക്കിലുള്ള ലബോറട്ടറി പരിശോധനകളുടെയും ഉദ്ഘാടനം വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്( ) നിർവഹിച്ചു. ലാബ് മാനേജർ ജി. സുരേഷ് ആശംസകളർപ്പിച്ചു. തുടർന്ന് നടന്ന ബോധവത്ക്കരണ ക്ലാസ് ഡോ.മെറിൻ ഡിക്സൺ (എൻ.സി.എ.ആർ. എഫ് ഫൗണ്ടർ ) നയിച്ചു. ജോൺ ആലഞ്ചേരി അഫീഫ അബുലീസ്, ഗോപിക രാജശേഖരൻ, അമൃത് ഓയൂർ, ആഷ്മി എം എസ് എന്നിവർ പങ്കെടുത്തു. സൗജന്യ നിരക്കിലുള്ള ലബോറട്ടറി പരിശോധനകൾ സെപ്തംബർ 30 വരെ തുടരും. ബ്രസ്റ്റ് കാൻസർ ഡിറ്റക്ഷൻ ക്യാമ്പിന് രജിസ്ട്രേഷൻ ബുക്കിംഗിന്: .9446466807,9745223587.