കരുനാഗപ്പള്ളി: ഉമ്മൻ ചാണ്ടി കേരള നിയമസഭയിൽ 50 വർഷം തികച്ചതിനോടനുബന്ധിച്ചുള്ള സുവർണ ജൂബിലി ആഘോഷം എ.ഐ.യു.ഡബ്ലൃൂ. സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ആഘോഷിച്ചു. ഒരാഴ്ച നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ നിർവഹിച്ചു. എ.ഐ.യു.ഡബ്ല്യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് അദ്ധ്യക്ഷത വഹിച്ചു കെ.പി.സി.സി സെക്രട്ടറിമാരായി ചുമതലയേറ്റ തൊടിയൂർ രാമചന്ദ്രൻ, പി. ജെർമിയാസ്, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജി.രവി, എന്നിവർക്ക് സ്വീകരണം നല്കി. മുനമ്പത്ത് വഹാബ്, നീലികുളം സദാനന്ദൻ, ജീ. മഞ്ജുകുട്ടൻ, സി.എം.ഷെറീഫ്, ബി.ബിനു, എ.എ.അസീസ്, ബിജു പാഞ്ചജന്യം, ചൂളുർഷാനി, ഓച്ചിറ രാജേഷ് കുമാർ, ഷെഫീക്ക്, രാജേഷ് കുമാർ, അസ്ലം ആദിനാട്, സൂരജ് കുറങ്ങപ്പിള്ളി ,കെ.സി കിരൺ, മുനമ്പത്ത് വാഹിദ്, അജുമൽ, വിശാന്ത്,സുമയ്യ, അജിസ് സെയ്ദ് എന്നിവർ പങ്കെടുത്തു. ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പുതിയകാവിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ നിർവഹിച്ചു. യൂസഫ് കാട്ടയ്യം അദ്ധ്യക്ഷത വഹിച്ചു. കെ.എം.നൗഷാദ്, മേടയിൽ ശിവപ്രസാദ്, സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.